അവസാനം വുഹാനിലെ ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച് ലോകാരോഗ്യ സംഘടന സംഘം മാധ്യമങ്ങളോട് മിണ്ടരുത്

0
351

ബീജിംഗ്: കോവിഡ് രോഗത്തിന്റെ ഉത്ഭവമെന്ന് സംശയിക്കുന്ന വുഹാനിലെ ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച് ലോകാരോഗ്യ സംഘടന സംഘം. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഉന്നത പദവികളിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരുമായും നേരില്‍ സംവദിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.

ചൈനയിലെ മികച്ച വൈറസ് ഗവേഷണ ലാബുകളിലൊന്നായ വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് 2003ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് സ്ഥാപിച്ചത്. വവ്വാലുകളിലെ വൈറസിനെ കുറിച്ചുള്ള ജനിതക വിവരങ്ങളുടെ വലിയ ശേഖരമുള്ളതിനാലാണ് കോവിഡ് ഉത്ഭവിച്ചത് ഇവിടെ നിന്നാണ് വിലയിരുത്തപ്പെടുന്നത്.

കനത്ത സുരക്ഷയിലുള്ള ലാബിലേക്ക് ലോകാരോഗ്യ സംഘടനാ നേതാക്കളോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്കിയിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനാ സംഘത്തോട് സംസാരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here