ആരോരുമില്ലാത്ത ഇത്രയും കുട്ടികളെ സഹായിക്കാൻ ആരെങ്കിലുമൊക്കെ മുന്നോട്ടുവരണം ഈ കാലഘട്ടത്തിൽ

  17
  519
  Don​ Bosco Savio Bhavan Chitradurga

  ഏതെങ്കിലും വിധത്തിൽ ആരെക്കൊണ്ടെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കുക .അങ്ങനെ ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ ഇതിൽ കുറേ കുട്ടികളുടെ ജീവിതം നാമോരോരുത്തരും കാരണം .രക്ഷപ്പെടുകയും ചെയ്യും അതിലുപരി ദൈവത്തിൻറെ കൈയിൽ നിന്ന് പതിന്മടങ്ങ് കിട്ടുകയും ചെയ്യും

  ഒരു കൂട്ടം അനാഥ ബാല്യങ്ങളുടെ സ്വപ്നസാക്ഷാത്കാരമായി ‘സാവിയോ ഭവൻ ‘മാറുവാൻ നമുക്കൊരുമിച്ച് സഹായത്തിന്റെ, സഹകരണത്തിന്റെ, പ്രാർത്ഥനയുടെ കരങ്ങൾ കോർക്കാം ,

  “അപരന്റെ വേദന കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും ഉണ്ടാകുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. “

  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റാലിയൻ പുരോഹിതനായ സെന്റ്. ജോൺ ബോസ്കോ സ്ഥാപിച്ച സന്യാസസമൂഹം ആണ് Salesians of Don Bosco.(SDB) വ്യവസായ വിപ്ലവകാലത്ത് പാവപ്പെട്ട കുട്ടികളെ സഹായിക്കുകയായിരുന്നു ഈസന്യാസസമൂഹത്തിന്റെ ലക്ഷ്യം. വി. ജോൺ ബോസ്കോയുടെ ആത്മചൈതന്യത്തിൽ വളർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന സലേഷ്യൻ സന്യാസസമൂഹം ഇന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രേഷിതശുശ്രൂഷ തുടർന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയിലും ഈ സമൂഹം നൽകുന്ന സേവനങ്ങൾ നിസ്തുലമാണ്.

  സലേഷ്യൻ സഭ കർണാടക സംസ്ഥാനത്തിലെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു മലയോര ജില്ലയായ ബീദർ ജില്ലയിൽ തങ്ങളുടെ പ്രേഷിത ശുശ്രൂഷയിലൂടെ സമൂഹത്തിനും സഭയ്ക്കും ഒരനുഗ്രഹം ആയി മാറിയിരിക്കുന്നു. ഡോൺ ബോസ്കോ ബീദർ സൊസൈറ്റി 2008 ൽ ഇവിടെ സ്ഥാപിതമായി. സ്ഥാപിതമായ കാലഘട്ടം മുതൽ ഈ നാൾ വരെ വളരെ സ്തുത്യർഹമായ സേവനങ്ങൾ ഈ സന്യാസസമൂഹം നിർവഹിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ പ്രത്യേകിച്ച് ദരിദ്രരും നിരാലംബരുമായ കുട്ടികളുടെ ആത്മീയ-ഭൗതിക വളർച്ചയെ ലക്ഷ്യം വച്ചുള്ള സംരംഭങ്ങൾക്ക് ഈ സൊസൈറ്റി തുടക്കം കുറിച്ചിട്ടുണ്ട് .കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയിലൂടെ സമൂഹത്തിലെ ഉത്തമ പൗരന്മാരായി അവരെ വാർത്തെടുക്കുവാൻ സഹായിക്കുന്ന നൂതന സംരംഭങ്ങളുടെ ഭാഗമായി ആരംഭിച്ചിരിക്കുന്നതാണ് ‘സാവിയോ ഭവൻ.’
  സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരെ തിരിച്ചറിഞ്ഞ് ആശ്വാസത്തിന്റെ ,സ്നേഹത്തിന്റെ കരങ്ങൾ നീട്ടി അവരെ പുനരധിവസിപ്പിക്കുക പ്രത്യേകിച്ച് ,കുട്ടികൾക്ക് ഒരു ആശാകേന്ദ്രമായി മാറുക എന്ന ലക്ഷ്യമാണ് ഈസ്ഥാപനത്തിനുള്ളത്.തകർന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ, അനാഥരായ കുട്ടികൾ, വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാത്ത ബാലികാ ബാലൻമാർ, ദാരിദ്ര്യം മൂലം ബാലവേലയിലേക്ക് തള്ളിവിടപ്പെടുന്ന കുട്ടികൾ എന്നിവരെ പുനരധിവസിപ്പിക്കാൻ ഈ സ്ഥാപനം ശ്രദ്ധിക്കുന്നു.

  ബീദർ ജില്ലയിലെ എല്ലാ ചൈൽഡ് ലൈൻ പ്രവർത്തനങ്ങൾക്കും ഡോൺ ബോസ്കോ ബിദർ നേതൃത്വം വഹിച്ച് മറ്റ് NGO യുകളുമായി സഹകരിച്ച് മുന്നോട്ടു പോകുന്നു. പലവിധ ചൂഷണങ്ങൾക്ക് വിധേയരായ ബാല്യകൗമാരങ്ങൾ ക്ക് സഹായഹസ്തവുമായി ഡോൺബോസ്കോ ബീദർ ഗവൺമെൻറുമായി ഒത്തൊരുമിച്ച് ആണ് പ്രവർത്തിക്കുന്നത്. ‘ചൈൽഡ് ലൈൻ 1098’ എന്ന ഗവൺമെന്റ് പദ്ധതിയുമായി സഹകരിച്ച് വിവിധങ്ങളായ സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നു എന്നത് ഏറെ പ്രശംസനീയമാണ്.

  വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സമുദ്ധാരണം എന്നത് ഡോൺബോസ്കോ സൊസൈറ്റിയുടെ അഗ്രഗണ്യമായ ലക്ഷ്യങ്ങളിലൊന്നാണ്. ഈലക്ഷ്യസാക്ഷാത്കാരത്തിനായി ബ്രിഡ്ജ് കോഴ്സ് സംവിധാനവുമുണ്ട്.
  ഇന്നിന്റെ ഈ കാലഘട്ടത്തിൽ അനാഥത്വത്തിലേക്ക് തള്ളിവിടുന്ന ബാല്യകൗമാരങ്ങൾക്ക് ഒരു അത്താണി ആകുവാൻ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ഏറെ അനിവാര്യമാണ്. സഭയുടെ ഈ പുതിയ സംരംഭം സമൂഹത്തിന്, നാടിന് ഒര
  നുഗ്രഹമായി മാറുമെന്നതിൽ സംശയമില്ല. അറിവ് നേടാൻ, സമൂഹത്തിൽ നല്ല ജീവിതം നയിക്കുവാൻ ഏവർക്കും അവകാശമുണ്ടെന്ന യാഥാർത്ഥ്യം അംഗീകരിച്ച് പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സമുദ്ധരിക്കുവാൻ അവരോട് പക്ഷം ചേരാൻ തങ്ങൾ സന്നദ്ധരാണ്, പ്രതിജ്ഞാബദ്ധരാണ് എന്ന് സ്ഥാപനത്തിലൂടെ ഇവർ ലോകത്തിനു മുമ്പിൽ വരച്ച് കാണിക്കുന്നു. ‘ഭവനം ഇല്ലാത്തവർക്ക് ഒരു ആശ്രയ ഭവനം ‘ ആയി മാറുവാൻ ‘സാവിയോ ഭവന് ‘ഭാവിയിൽ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

  നിറച്ചാർത്തുള്ള സ്വപ്നങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ഒരു കൂട്ടം അനാഥ ബാല്യങ്ങളുടെ സ്വപ്നസാക്ഷാത്കാരമായി ‘സാവിയോ ഭവൻ ‘മാറുവാൻ നമുക്കൊരുമിച്ച് സഹായത്തിന്റെ, സഹകരണത്തിന്റെ, പ്രാർത്ഥനയുടെ കരങ്ങൾ കോർക്കാം.

  സഹായിക്കാൻ ഇപ്പോൾ കഴിയാത്തവർ ഒന്ന് ഷെയർ ചെയ്യുക ആരെങ്കിലുമൊക്കെ സഹായിച്ചാൽ കുട്ടികൾ രക്ഷപെടും

  കൂടുതൽ വിവരങ്ങൾക്ക്

  Director
  Don Bosco
  Aurad Road, Chickpet
  Bidar – 585 402
  Karnataka
  India

  Fr. James Paul: +91 9611565356
  Fr Nidhin Kaitharan: +91 9496585025

  17 COMMENTS

  LEAVE A REPLY

  Please enter your comment!
  Please enter your name here