വാസൻ ഐ കെയർ സ്ഥാപകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

0
661

ചെന്നൈ: വാസൻ ഐ കെയർ സ്ഥാപകൻ ദൂരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ. എഎം അരുണി(51)നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ഓമൻദുരർ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

അതേസമയം, ജീവനൊടുക്കിയതിന്റെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ഇല്ലെന്നും ഹൃദയസ്തംഭനമാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.

തിരുച്ചിയിലെ മെഡിക്കൽ ഷോപ്പിലായിരുന്നു വാസൻ ഐ കെയറിന്റെ തുടക്കം.
പിന്നീട് തിരുച്ചിയിൽ ഐ കെയർ ആശുപത്രി സ്ഥാപിച്ചു. ഇപ്പോൾ വാസൻ ഐ കെയറിന്റെ പേരിൽ 100 ആശുപത്രികൾ രാജ്യമെങ്ങും തുറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here