ബഹറിനിൽ രണ്ട് മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ, രണ്ടുപേർ ആശുപത്രിയിൽ

0
353

തൃശൂർ ചെന്ത്രാപ്പിന്നി വെളുമ്പത് അശോകന്റെ മകൻ റെജീബ് (39), വെളുമ്പത് സരസന്റെ മകൻ ജിൽസു (31) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇവരടക്കം അഞ്ചുപേരെ ഹാജിയത്തിലെ ഒരു ഗാരേജിൽ ഇന്നലെ രാവിലെ മയങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഒരാൾക്ക് ആരോഗ്യപരമായ മറ്റ് പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

സൽമാനിയ ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റുരണ്ടുപേരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഗ്യാരേജ് തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അന്വേഷണം പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here