വിവാഹസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു

0
297

ഈസ്റ്റ് ഗോദാവരി: വിവാഹ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗോകവരമിൽ ഇന്നു രാവിലെയാണ് ദുരന്തമുണ്ടായത്.

വിവാഹ സംഘം യാത്ര ചെയ്ത വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഞ്ചുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിൽ കൊണ്ടുപോകും വഴിയുമരിച്ചത്. സാരമായി പരിക്കേറ്റവരെ രാജമുൻഡ്രിയിലെ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here