ഒരുരാത്രിക്ക് ഒരുലക്ഷം വാഗ്ദാനം: യുവാവിന് നടി ഗായത്രി കൊടുത്തത് എട്ടിന്റെ പണി

0
478

സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ച യുവാവിനോട് സീരിയൽ നടി ഗായത്രി അരുൺ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞയിടെയാണ് ഒരാൾ നടിയോട് ഒരു രാത്രിക്ക് രണ്ടുലക്ഷം രൂപതരാമെന്ന് പറഞ്ഞ് സന്ദേശമയച്ചത്.
ഇക്കാര്യങ്ങൾ രഹസ്യമായിരിക്കുമെന്നും യുവാവ് സന്ദേശത്തിൽ പറയുന്നുണ്ട്.

അതേസമയം ഇയാളുടെ സന്ദേശം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ഗായത്രി ഇയാൾക്കുളള പണികൊടുത്തത്. അയാളുടെ സഹോദരിയുടേയും അമ്മയുടേയും സുരക്ഷയ്ക്കായി പ്രാർഥനകളിൽ അവരെ ഓർക്കുമെന്നും ഗായത്രി കുറിച്ചു.

തുടർന്ന് ഗായത്രിയുടെ ധീരമായ നീക്കത്തെ അഭിനനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളെ എന്തും പറയാവുന്ന വേദിയാക്കി മാറ്റുന്നതിനെതിരെയും ഗായത്രിയെ പിന്തുണച്ചും നിരവധിപ്പേർ കമന്റ് ചെയ്തു. തുടർന്ന് അക്കൗണ്് ഡി ആക്ടിവേറ്റാക്കി ഇയാൾ മുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here