ഇനി വാട്‌സ്ആപ്പിലൂടെയും പണം കൈമാറാം

0
317

ഇനി വാട്‌സ്ആപ്പിലൂടെയും പണം കൈമാറാം. വാട്‌സ്ആപ്പിന്റെ പേയ്മെന്റ് സേവനത്തിന് അനുമതി ലഭിച്ചെന്നും സന്ദേശം അയയ്ക്കുന്നതുപോലെ ഇനി എളുപ്പത്തിൽ പണം ട്രാൻസ്ഫർ ചെയ്യാമെന്നും വാട്ട്സാപ്പ് പ്രതിനിധികൾ പറഞ്ഞു. പണം ട്രാൻസ്ഫർ ചെയ്യാൻ വാട്ട്സാപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി. യുപിഐ അടിസ്ഥാനാക്കിയുള്ള പണമിടപാട് സംവിധാനം ഇന്നു മുതൽ നിലവിൽവന്നതായും കമ്പനി അറിയിച്ചു.

ഐ ഫോൺ, ആൻഡ്രോയ് ഫോണുകളിൽ വാട്ട്സാപ്പ് പേ ഉപയോഗിക്കാം.
ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിൻ നൽകി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് വാട്‌സാപ്പ് പേ തയ്യാറാക്കിയിട്ടുള്ളതെന്ന് കമ്പനി പറയുന്നു.

യുപിഐ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫെയ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here