വിമാനം തകർന്നുവീണു, രണ്ട് പൈലറ്റുമാർ മരിച്ചു

0
207

അലബാമ: യു.എസിൽ വിമാനം വിമാനം തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. നേവിയുടെ രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ടി-6ബി ടെക്സാൻ 2 എയർക്രാഫ്റ്റാണ് അപകടത്തിൽപെട്ടത്.

അലബാമയിലെ ജനവാസ കേന്ദ്രമായ ഫൊലേയ്ക്ക് സമീപമാണ് വിമാനം തകർന്നുവീണത്. പ്രദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

വിമാനം വീണതിനെ തുടർന്ന് നിരവധി കാറുകൾക്ക് തീപിടിക്കുകയും വീടുകൾ തകർന്നതായും വിവരമുണ്ട്. എന്നാൽ പ്രദേശവാസികൾക്ക് അപകടത്തെപ്പറ്റി അറിവില്ലെന്നാണ് നേവി പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതരോട് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും നേവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here