നിഷയേയും ഭർത്താവിനെയും അച്ഛനേയും അപമാനിച്ച് പോസ്റ്റിട്ട ദേശാഭിമാനിക്കാരനെതിരെ വൻവിമർശനം

0
340

മാധ്യമ പ്രവർത്തകയും മനോരമ ചാനലിലെ അവതാരികയുമായ നിഷ പുരോഷത്തമനെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ദേശാഭിമാനി ജീവനക്കാരൻ വിനീത് വി.യുവിനെതിരെ വൻ പ്രതിഷേധം. നിഷയെ പിന്തുണച്ചും വിനീതിനെ വിമർശിച്ചും നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലുൾപ്പടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

നിഷയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലായിരുന്നു ദേശാഭിമാനി പത്രത്തിലെ ജീവനക്കാരന്റെ പോസ്റ്റ്. “ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു……; കാരണം…. തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ” എന്നാണ് വിനീത് ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

ആളുകള്‍ വന്‍തോതില്‍ പ്രതിഷേധവുമായി എത്തിയതോടെ പോസ്റ്റും പ്രൊഫൈലും ഡിലിറ്റ് ചെയ്ത് വിനീത് മുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here