നാസപുറത്തുവിട്ടത് നരകത്തിന്റെ ഭീകരമായ ശബ്ദമെന്ന് കമന്റുകൾ, വൈറലായി വീഡിയോ

0
355

നാസ പുറത്തുവിട്ട നെബുലയുടെ ശബ്ദം വൈറലാകുന്നു. നരകത്തിന്റെ ശബ്ദം എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഭൂമിയിൽ നിന്നും 655 പ്രകാശവർഷം അകലെയുള്ള ഹെലിക്സ് നെബുലയുടെ ശബ്ദമാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങൾ അവസാനിക്കുന്ന സ്‌ഫോടനത്താലും നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകൾ.

നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷൻ വീഡിയോയാണ് നാസ പുറത്തുവിട്ടത്. ഡേറ്റയെ ശബ്ദരൂപത്തിലേക്ക് മാറ്റുന്നതിനെയാണ്’സോണിഫിക്കേഷൻ’ എന്ന് പറയുന്നത്. ബഹിരാകാശത്ത് ശബ്ദം ശ്രവണീയമല്ല.

ആത്മാക്കളുടെ അലർച്ചയെന്നും സ്ത്രീകളുടെ കരച്ചിലുമെന്നാണ് ഇതുകേട്ട പലരും കമന്റെഴുതിയത്. നക്ഷത്രാന്തരീയ ധൂളികൾ, ഹൈഡ്രജൻ വാതകങ്ങൾ, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകൾ. ദൈവത്തിന്റെ കണ്ണ് എന്ന അപരനാമമുള്ള ഹെലിക്സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളിൽ ഒന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here