പിഞ്ചുകുഞ്ഞിനെയടക്കം നാലുപേരെ കൊലപ്പെടുത്താൻ ശ്രമിച്ചു, ഇന്ത്യക്കാരന് നാല് ജീവപര്യന്തം

0
314

ലണ്ടൻ: ബ്രിട്ടണിൽ പിഞ്ചുകുഞ്ഞിനെയടക്കം നാലുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വംശജന് നാല് ജീവപര്യന്തം. കാർലോസ് വിനോദ്ചന്ദ്ര റസിററ്റാലാൽ (33)നെയാണ് ലീസെസ്റ്റർ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 22 വർഷവും ആറ് മാസവുമാണ് കാർലോസിന് കോടതി വിധിച്ചിരിക്കുന്ന ശിക്ഷ.

കഴിഞ്ഞ ജനുവരിയിൽ ലീസെസ്റ്ററിലാണ് നാല് വധശ്രമങ്ങളുമുണ്ടായത്.
പത്ത് വയസ്സുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ കഴിഞ്ഞയാഴ്ചയാണ് ലീസെസ്റ്റർ ക്രീൺ കോടതി കാർലോസിന് ശിക്ഷ വിധിച്ചത്.

ഒരു യുവതിയെയും വൃദ്ധനേയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അഞ്ചു വയസ്സുകാരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് കാർലോസിന് കോടതി ശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here