വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

36
374

കോട്ടയം: വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊന്നത്. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പ്രതി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി 8 മണിയോടെയായിരുന്നു മൃഗീയമായ കൊലപാതകം നടന്നത്. കുടുംബകലഹമുണ്ടായതിനെ തുടർന്ന് ഭർത്താവ് ബാബു വീട്ടുമുറ്റത്ത് വച്ച് ഭാര്യ സൂസമ്മയെ വെട്ടികൊല്ലുകയായിരുന്നു.

വയറ്റിൽ ആഴത്തിൽ വെട്ടേറ്റ സൂസമ്മ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വീടിന്റെ മുമ്പിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു സൂസമ്മയുടെ മൃതദേഹം. പേഴ്സും ബാഗും വസ്ത്രങ്ങളുള്ള കവറും കൊലപാതകസ്ഥലത്ത് നിന്നും കണ്ടെടുത്തു. വൈക്കം പൊലീസ് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

36 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here