സുഹൃത്തിനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയത് അസൂയ മൂലം, പ്രതി പിടിയിൽ

16
318

മലപ്പുറം: അസൂയ മൂലമാണ് ബേപ്പൂർ സ്വദേശിയായ വൈശാഖിനെ സുഹൃത്തും സഹപ്രവർത്തകനുമായ ദിപിൻ കൊലപ്പെടുത്തിയതെന്ന് പൊലീസ്. ജോലിയിൽ വൈശാഖിന് കൂടുതൽ കാര്യക്ഷമതയുണ്ടായിരുന്നതാണാണ് ദിനൂപിന് അസൂയ തോന്നാൻ കാരണം. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് താനൂരിലെ തിയറ്ററിനടുത്തുള്ള കുളത്തിൽ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈശാഖിനെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും പോലീസിനൊപ്പം അന്വേഷണത്തിൽ സഹകരിച്ചതും ദിനൂപായിരുന്നു. തിയറ്ററിൽ ആശാരിപ്പണിക്കായാണ് ഒരു വർഷം മുമ്പ് ബേപ്പൂർ സ്വദേശി വൈശാഖും പാലക്കാട് സ്വദേശി ദിനൂപും താനൂരിലെത്തിയത്. ലോക്ഡൗണിനു മുൻപ് തന്നെ അടഞ്ഞു കിടന്നിരുന്ന തിയറ്ററിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

സമീപത്തെ കുളത്തിൽ നിന്നു വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ ആദ്യം സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും ശരീരത്തിലെ ചില പരിക്കുകൾ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി.
വൈശാഖും ദിനൂപും സുഹൃത്തുക്കളും തലേദിവസം മദ്യപിച്ചിരുന്നു. സുഹൃത്തുക്കളെ ചോദ്യം ചെയ്‌തെങ്കിലും മൊഴികളിൽ വൈരുധ്യം ഉണ്ടായിരുന്നില്ല. എന്നാൽ ദിനൂപിന്റെ മൊഴികളിലെ വൈരുധ്യമാണ് കൊലപാകമെന്ന സാധ്യത പോലീസ് തള്ളിക്കളയാതിരിക്കാൻ കാരണം.

പോസ്റ്റ്‌മോർട്ടത്തിൽ വെള്ളം ഉള്ളിൽ ചെന്നത് മൂലമല്ല വൈശാഖ് മരിച്ചതെന്ന് വ്യക്തമായി. ആന്തരികാവയവ പരിശോധനയിൽ മാരകമായ പരുക്കുകളും കണ്ടെത്തി. വൈശാഖിന്റെ ശ്വാസനാളവും തൈറോയ്ഡ് ഗ്രന്ഥികളും തകർന്നിരുന്നു. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് മനസിലായതോടെ പ്രതി കുറ്റം സമ്മതിച്ചു.

16 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here