അമ്പതിലേറെ അൽ ക്വയ്ദ ജിഹാദികളെ വധിച്ചതായി ഫ്രഞ്ച് സർക്കാർ

0
268

ബമകോ: അമ്പതിലേറെ അൽ ക്വയ്ദ ജിഹാദികളെ വധിച്ചതായി ഫ്രഞ്ച് സർക്കാർ. മാലിയിൽ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ജിഹാദികളെ വധിച്ചത്. മധ്യമാലിയിലെ ബുർകിന ഫാസോയുടെയും നൈഗറിന്റെയും അതിർത്തിയിലാണ് വെള്ളിയാഴ്ച വ്യോമാക്രമണം നടന്നത്.

മാലിയിലെ ഇസ്ലാമിക ഭീകരതയ്ക്ക് കൊടുത്ത മറുപടിയാണിതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി തിങ്കളാഴ്ച പറഞ്ഞു. നാല് ഭീകരരെ പിടികൂടിയതായി സൈനിക വക്താവ് കേണൽ ഫെഡെറിക് ബാർബ്രി പറഞ്ഞു.

ഭീകരരുടെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. 30 മോട്ടോർസൈക്കിളുകളും നശിപ്പിച്ചതായി പ്രതിരോധമന്ത്രി പറഞ്ഞു. ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങിയ ഭീകരരെ കണ്ടെത്തി വധിക്കുകയായിരുന്നു.
ഡ്രോൺ കാമറയിൽ പെടാതിരിക്കാൻ ഭീകരർ മരങ്ങളുടെ കീഴിലേക്ക് മാറിനിന്നെങ്കിലും സൈന്യം മിറാഷ് വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തി ഭീകരരെ വകവരുത്തുകയായിരുന്നുവെന്ന് ഫ്ളോറൻസ് പാർലി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here