മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

0
4364

ദുബായ്: മലയാളി യുവാവ് ദുബായിലെ താമസ സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ദെയ്റ ഗോൾഡ് സൂഖിൽ ജൂവലറി വർക് ഷോപ്പ് നടത്തുകയായിരുന്ന കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിലിനെയാണ് (40) താമസ സ്ഥലത്തെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പൂട്ടിയിട്ടുണ്ടായിരുന്നു.
വളരെ നേരം വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വിടവിലൂടെ നോക്കിയപ്പോൾ ഷാജി മരിച്ചുകിടക്കുന്നത് കണ്ടുവെന്ന് സഹോദരൻ ഷൈജു പറഞ്ഞു. പോലീസ് അന്വേഷണമാരംഭിച്ചു.

ഭാര്യയും ഏഴ് വയസുള്ള മകളും 2 വയസുള്ള മകനുമാണ് ഷാജിക്കുള്ളത്. ഷാജി ആയിരുന്നു ഇവരുടെ ഏക ആശ്രയം. ഷാജിക്ക് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയിയില്ലെന്ന് സഹോദരൻ ഷൈജുപറഞ്ഞു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here