കോവിഡിനെതിരെ ഓക്‌ഫോർഡ് സർവ്വകലാശാല വാക്‌സിൻ വിജയകരം

0
3827

കോവിഡിനെതിരെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിൻ വിജയകരമെന്ന് റിപ്പോർട്ട്. ബി. ബി.സിയാണ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാണെന്ന് റിപ്പോർട്ട് ചെയ്തത്.

ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും ഒരുമിച്ചാണ് വാക്‌സിൻ നിർമ്മിച്ചത്. വാക്‌സിൻ
സുരക്ഷിതമാണെന്ന് ആദ്യഘട്ട പരീക്ഷണത്തിൽ വ്യക്തമായതായും വാക്‌സിൻ കുത്തിവെയ്ക്കപ്പെട്ടവരിൽ വൈറസിനെതിരായ ആന്റിബോഡി ഉൽപാദിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്. വൈറസിനെതിരെ ഈ വാക്‌സിൻ എത്രമാത്രം ഫലപ്രദമാണെന്നറിയാൻ ഇനിയും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ലോകത്ത് ഇതുവരെ ആറ് ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒന്നര കോടിയോളം പേരെയാണ് രോഗം ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here