ദൈവാലയത്തിൽ രണ്ടുപേർ കുത്തേറ്റുമരിച്ചു

0
302

സാൻഹോസെ: കാലിഫോർണിയയിലെ സാൻ ഹോസെയിലെ ക്രിസ്ത്യൻ ദൈവാലയത്തിലുണ്ടായ അക്രമി രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 7:54ന് സാൻ ഹോസെയിലെ പ്രൊട്ടസ്റ്റൻറ് ആരാധനാലയമായ ഗ്രേസ് ബാപ്റ്റിസ്റ്റ് പള്ളിയിലായിരുന്നു അക്രമം. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്.

വളരെ പേർക്കു കുത്തേറ്റതായും ചിലരുടെ നില അതീവ ഗുരുതരമാണെന്നും സാൻഹോസെ പോലീസും മേയർ സാം ലിക്കാർഡോയും പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ആക്രമണ സമയത്ത് ദൈവാലയത്തിൽ കർമ്മങ്ങളൊന്നും നടന്നിരുന്നില്ല. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ദൈവാലയം ആശ്രയമാക്കിയ ഭവനരഹിതർക്കാണ് കുത്തേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here