ഒരുമിച്ചു കൂടാൻ പറ്റാത്തതും വേദപാഠം ഇല്ലാത്തതും മുതിർന്നവരെ ബാധിച്ചതുപോലെ കുട്ടികളെയും ബാധിച്ചു ,ഞായറാഴ്ചകളിൽ പള്ളിയിൽ കണ്ടവർ ഒരുമിച്ച് ഒരു കമ്പ്യൂട്ടറിൽ

19
687

ചിക്കാഗോ:ഒരുമിച്ചു കൂടാൻ പറ്റാത്തതും വേദപാഠം ഇല്ലാത്തതും മുതിർന്നവരെ ബാധിച്ചതുപോലെ കുട്ടികളെയും ബാധിച്ചു കൂടെക്കൂടെ കണ്ടവരും കൂടെ കൂടെ കാണണമെന്ന് ആഗ്രഹിച്ചവർ. മഹാമാരി മൂലം പള്ളികളിൽ കൂടുതൽ പേർക്ക് ഒത്തൊരുമിച്ച് കൂടാൻ പറ്റാത്തത് മൂലം ഒരുപാട് കുരുന്നുകളുടെ കളിച്ചു നടക്കുന്ന സമയം പാഴായിപ്പോയി .ഓൺലൈനിലൂടെ ഉള്ള കൂട്ടായ്മ അവർക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ഇഷ്ടപ്പെട്ടു.മാറ്റത്തിന് തുടക്കം

ക്‌നാനായ കാത്തലിക് റീജിയണിലെ ഇന്‍ഫന്റ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. കുഞ്ഞിപൈതങ്ങളുടെ തിരുനാളിനോടനുബന്ധിച്ച്, കിണ്ടര്‍ഗാര്‍ഡന്‍ മുതല്‍ മൂന്നാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈനിലൂടെ റിന്യൂ2020 (ഞലിലം 2020) എന്ന പരിപാടി സംഘടിപ്പിച്ചു.

ക്‌നാനായ റീജിണല്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫന്റ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, സിജോയ് പറപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.

അനോയിറ്റിംഗ് ഫയര്‍ കാത്തലിക് മിനിസ്ട്രി (എ.എഫ്.സി.എം) യിലെ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ക്‌നാനായ കാത്തലിക് റീജിയണിലെ വിവിധ ഇടവകകളില്‍നിന്നും മിഷനുകളില്‍നിന്നുമുള്ള കുട്ടികള്‍ പരിപാടികളില്‍ പങ്കെടുത്തു.

Shibu Kizhakkekuttu

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് മിനിസോട്ടയുടെ ജനറൽ മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഡിസംബർ 13നു പ്രസിഡന്റ് ഡോമി തറയിലിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ വഴിയായി നടത്തപ്പെട്ടു.

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിൽ മാർഗംകളിയിൽ കോട്ടയം അതിരൂപതയ്ക്ക് വേണ്ടി ഒന്നാം സ്ഥാനവും, A ഗ്രേയ്ഡും കെ.സി.വൈ.എൽ മടമ്പം യൂണിറ്റ് കരസ്ഥമാക്കി.

19 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here