തിരുവോസ്തിയിൽ യേശുവിന്റെ ഹൃദയപേശിയുടെ ഭാഗം, അത്ഭുതം സത്യമെന്ന് നാസ

0
561

2008 ഒക്ടോബർ 12 ൽ പോളണ്ടിലലെ സെന്റ് അന്തോണി സൊകോൾക ദൈവാലയത്തിലാണ് ശാസ്ത്രത്തെയും വിശ്വാസികളെയും ഒരു പോലെ ഞെട്ടിച്ച അത്ഭുതം നടന്നത്. അവിചാരിതമായാണ് വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കവെ വാഴ്ത്തപ്പെട്ട ഒരു തിരുവോസ്തി താഴെ വീണത്.

തിരുവോസ്തിയിൽ അഴുക്ക് പറ്റിക്കാണുമെന്ന് കരുതി വൈദികൻ വെള്ളമുപയോഗിച്ച് അത് തുടച്ചു. പക്ഷെ തുടച്ചെങ്കിലും അഴുക്ക് പോലെ ഒരുപാട് തിരുവോസ്തിയിലുള്ളത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. വീണ്ടും വെള്ളമുപയോഗിച്ച് തുടച്ചിട്ടും അത് പോകാതായതോടെ നടത്തിയ നിരീക്ഷണത്തിൽ അത് രക്തക്കറയാണെന്ന് വെദികന് മനസിലായി. അത്ഭുതം നാടറിഞ്ഞതോടെ സത്യവസ്ഥ തിരിച്ചറിയാനാണ് ബയിലിസ്റ്റോക്കിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരും ശാസ്ത്രജ്ഞൻമാരുമായ മരിയ എലിസബത്തയുടെ നേതൃത്വത്തിലും സ്റ്റാനിസ്ലോ സുൽക്കോസ്‌കിയി നേതൃത്വത്തിലും പഠനങ്ങൾ നടന്നത്.

ഏറ്റവും ആധുനികമായ ഇലക്ട്രോണിക് മൈക്രോസ്‌കോപ്പ് കൊണ്ടാണ് ശാസ്ത്രജ്ഞർ പരിശോധനകൾ നടത്തിയത്. കൂടുതൽ വ്യക്തമായ ഫലം ലഭിക്കുന്നതിനായി ഇത് തിരുവോസ്തിയുടെ അവശിഷ്ടമാണെന്ന കാര്യം അവരോട് പറഞ്ഞിരുന്നില്ല. എന്നാൽ പരിശോധനയ്ക്ക് ശേഷം അവർ എത്തിച്ചേർന്ന നിഗമനം ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. രക്തമോ രക്തക്കറയോ അല്ല അല്ല ആ തിരുവോസ്തിയിൽ ഉണ്ടായിരുന്നത്. അത് ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ പേശിയുടെ ഭാഗമായിരുന്നു. അതും ജീവനുള്ള ഭാഗം. എത്രമാത്രം സാങ്കേതിക അറിവും ആധുനിക ഉപകരണങ്ങളുമുള്ള ഒരാൾക്കും ഇത് ചെയ്യാനാകില്ലെന്ന് സ്റ്റാനിസ്ലോ സുൽക്കോസ്‌കി ലോകത്തോട് വെളിപ്പെടുത്തി. സുൽക്കോസ്‌കിയുടെ കണ്ടെത്തലിനെ ശരിവെയ്ക്കുന്നതായിരുന്നു നാസയുടെ നിഗമനവും. ഒരിക്കലും ആർക്കും ഈ കാര്യം കൃത്രിമമായി സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ ഈ ദിവ്യകാരുണ്യ അത്ഭുതം അപഗ്രഥിച്ചുകൊണ്ട് പറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here