പെട്ടത് മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ? വികാരി കണ്ണ്ചികിത്സയ്ക്ക് പോയെന്ന് ഭാഷ്യം

0
376

യുവതിയുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ട ഇടുക്കി അതിരൂപതാ മുൻ വികാരി ഫാ. ജയിംസ് മംഗലശേരി ചെയ്തത് സമാനതകളില്ലാത്ത കുറ്റകൃത്യമാണെന്ന് സൂചന. സാഹചര്യം ചൂഷണം ചെയ്ത് വീട്ടമ്മയെ തന്റെ ഇംഗിതത്തിന് വഴക്കിയ വൈദികൻ ഇവർക്കൊപ്പമുള്ള ഇന്റിമേറ്റ് ദൃശ്യങ്ങൾ തന്റെ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. അനുവാദമില്ലാതെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. പരാതിക്കാരില്ലെങ്കിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ സാധിക്കുന്ന കുറ്റം. 
അതേസമയം വികാരിയുടെ കെണിയിൽ വീണത് ഇടുക്കിയിലെ ഒരു മാധ്യമപ്രവർത്തകന്റെ ഭാര്യയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയുടെ മാധ്യമത്തിന്റെ റിപ്പോർട്ടറുടെ ഭാര്യയെയാണ് വൈദികൻ കെണിയിൽ പെടുത്തിയത് എന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ടു തന്നെ സംഭവം പരാതിയില്ലാതെ ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇടവകയിലെ കുട്ടികൾക്കുൾപ്പടെ പഠനകാര്യങ്ങളിൽ മികച്ച പ്രോത്സാഹനം നൽകിയിരുന്ന വൈദികനായിരുന്നു ഫാ. ജെയിംസ് മംഗലശ്ശേരി എന്നാണ് ഇടവകക്കാർ പറയുന്നത്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ പാളിച്ച ഇടവകക്കാരെ ആകെ ഞെട്ടിച്ചിട്ടുണ്ട്.
ലൈംഗീക ബന്ധത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ വികാരി ഇപ്പോൾ ഒളിവിലാണ്. വിശ്രമത്തിലാണ്. സംഭവം തെളിവു സഹിതം വിശ്വാസികൾ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് വികാരി സ്ഥാനത്ത്  നിന്നും കൂദാശകൾ പരികർമ്മം ചെയ്യുന്നതിൽ നിന്നും വിലക്കിയത്. വെള്ളയാംകുടി ഇടവക വിട്ട ഫാദർ ജെയിംസ് മംഗലശ്ശേരി നേത്ര ചികിത്സയ്ക്ക് പോയതാണെന്നായിരുന്നു സഭാഭാഷ്യം. ഇദ്ദേഹം ഇപ്പോൾ അങ്കമാലിയിലെ സഭാ കേന്ദ്രത്തിൽ ഉണ്ടെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here