മന്ത്രിസഭ പുനസംഘടിപ്പിച്ച് ജസ്റ്റിൻ ട്രൂഡോ, തിരഞ്ഞെടുപ്പ് മോഹം വേണ്ടെന്നും മുന്നറിയിപ്പ്

0
255

മന്ത്രി ഫ്രാങ്കോയിസ് ഫിലിപ് ഷാംപെയ്‌നെ ഇന്നൊവേഷൻ വകുപ്പിന്റെയും, ഗാർനിയോയെ ആഗോള കാര്യങ്ങളുടെ ചുമതലയേൽപ്പിച്ചും പ്രധാനമന്ത്രി ജസ്റ്റ്ിൻ ട്രൂഡോയുടെ മന്ത്രിസഭാ പുനസംഘാടനം. നവദീപ് ബെയ്ൻസിൻ സ്ഥാനമൊഴിയുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടത്താതിരിക്കാനുമുള്ള തീരുമാനത്തെത്തുടർന്നാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്.

മന്ത്രി സ്ഥാനം രാജിവെയ്ക്കാനുള്ള ബെയ്ൻസിന്റെ തീരുമാനം വ്യക്തിപരമാണെന്നും അദ്ദേഹം എംപിയായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പാകാത്തതിനിൽ മന്ത്രിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കനേഡിയൻമാർക്ക് എല്ലാതരത്തിലും ആവശ്യമായതെല്ലാം ചെയ്യുക എന്നതാണ് പകർച്ചവ്യാധിക്കാലത്തെ തന്റെ പ്രതിജ്ഞാബദ്ധതയെന്ന് ട്രൂഡോ പറഞ്ഞു. ഒരു ന്യൂനപക്ഷ പാർലമെന്റിന്റെ തുടക്കം മുതൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ചിന്തിക്കുന്നത്. എന്നാൽ ഞങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പ് ആവശ്യമില്ല, ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് തുടരും. ട്രൂഡോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here