56 യാത്രാക്കാരുമായി വിമാനം വീണത് കടലിൽ, ദുരൂഹതയേറുന്നു

0
214

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് ബോണിയോ ദ്വീപിലേക്കുള്ള യാത്രാമധ്യേ കാണാതായ പാസഞ്ചർ വിമാനം കടലിൽ വീണതെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും രണ്ട് മൃതദേഹങ്ങളും രാവിലെ ലഭിച്ചെന്ന് പോലീസ് വക്താവ് യൂസ്രി യൂനിസ് പറഞ്ഞു. ജക്കാർത്ത തീരത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശ്രീവിജയ എയർലൈൻസിന്റെ എസ്.ജെ 182 വിമാനം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാണാതായത്.

പതിനായിരം അടി മുകളിലെത്തിയ വിമാനവും റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിമാനത്തിൽ 56 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. അതേസമയം കടലിൽ വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ് എന്ന് ഇന്തോനേഷ്യയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here