കോട്ടയം സ്വദേശി ജോവി മാത്യു (26)അമേരിക്കയിൽ നിര്യാതനായി

0
2557

ഫിലാഡല്‍ഫിയ: കോട്ടയം കല്ലറ ഇടത്തില്‍ ജോര്‍ജ് മാത്യുവിന്റെയും, മേരിക്കുട്ടി ജോര്‍ജിന്റെയും മകന്‍ ജോവി മാത്യു (26) ജനുവരി 3 ഞായറാഴ്ച്ച രാവിലെ സ്വവസതിയില്‍ നിര്യാതനായി.

ജിനോ മാത്യു, ജിജോ മാത്യു എന്നിവര്‍ സഹോദരങ്ങളും, ഡോ. ജൂലി, ജാസ്മിന്‍ എന്നിവര്‍ സഹോദരഭാര്യമാരുമാണ്.

ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയാണു ജോവി. ജോവിയും, സഹോദരങ്ങളായ ജിനോയും, ജിജോയും ഫിലാഡല്‍ഫിയയിലെ യുവജനസ്‌പോര്‍ട്‌സ് രംഗത്ത് അറിയപ്പെടുന്ന വ്യക്തികളാണ്.

കുവൈറ്റില്‍നിന്നും തൊണ്ണൂറുകളില്‍ അമേരിക്കയില്‍ കുടിയേറിയ ജോര്‍ജ്കുട്ടിയും, മേരിക്കുട്ടിയും ഫിലാഡല്‍ഫിയയിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തികളും സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ സെ. അല്‍ഫോന്‍സാ കുടുംബയൂണിറ്റിലെ സജീവ പ്രവര്‍ത്തകരുമാണ്.
സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here