എം. ശിവശങ്കറിനെ പരിചയമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നുണ: മുല്ലപ്പള്ളി രാമചന്ദ്രൻ

28
385

എം. ശിവശങ്കറിനെ നേരത്തെ പരിചയമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നുണയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ 12 വർഷമായി മുഖ്യമന്ത്രിക്ക് ശിവശങ്കറുമായി ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ശിവശങ്കർ ഫയൽ കണ്ടതിന് മുൻപ് ഫയൽ കണ്ടത് സി.എം. രവീന്ദ്രനാണെന്നും സ്വർണക്കടത്ത് കേസിൽ അദ്ദേഹം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. സിപിഐഎം ചങ്ങാത്ത മുതലാളിത്തത്തിന്റെ കൂടെയെന്നും ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പ്രതികരണമില്ലേയെന്നും മുല്ലപ്പള്ളി ചോദിച്ചു.

28 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here