ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടി, കാമുകൻ മരിച്ചു, കാമുകിയെ സഹോദരൻ രക്ഷപ്പെടുത്തി

8
258

തിരുവനന്തപുരം: വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്ത് മൂലം ആത്മഹഹത്യ ചെയ്യാൻ പുഴയിൽ ചാടിയ കമിതാക്കളിൽ ഒരാൾ മരിച്ചു. അരുവിക്കര സ്വദേശി ശബരിയാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ടാണ് ശബരി മരിച്ചത്. അതേസമയം ശബരിക്കൊപ്പം ചാടിയ പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. പെൺകുട്ടിയുടെ സഹോദരൻ നോക്കിനിൽക്കെയാണ് ഇരുവരും പുഴയിൽ ചാടിയത്.

ഇന്നലെ രാവിലെയാണ് സംഭവം. ശബരിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല. വീട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മയുടെ സ്‌കൂട്ടറിലാണ് ശബരിയും കാമുകനും പുഴക്കരയിലേക്ക് പോയത്. പോകും വഴി ശബരി കൂട്ടുകാരനെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചു. ഉടൻ തന്നെ ഈ കൂട്ടുകാരൻ പെൺകുട്ടിയുടെ സഹോദരനെ വിളിച്ച് വിവരം പറഞ്ഞു.

ഓടിയെത്തിയ സഹോദരന്റെ മുന്നിൽ വച്ചാണ് ശബരിയും പെൺകുട്ടിയും പുഴയിലേക്ക് ചാടിയത്. കൂടെ ചാടിയ സഹോദരൻ പെൺകുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ ശബരി ഒഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു. ഫയർ ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് ശബരിയുടെ മൃതദേഹം കണ്ടെത്തിയത്.

8 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here