മന്ത്രി കെ.ടി ജലീലിന്റെ പ്രബന്ധം വീണ്ടും പരിശോധിക്കണം, സർവകലാശാലയ്ക്ക് ഗവർണറുടെ നിർദേശം

0
255

തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ പിഎച്ച്ഡിക്കെതിരായ പരാതി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ ഗവർണർ കേരള സർവകലാശാലക്ക് നിർദേശം നൽകി. ജലീലിന്റെ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്നായിരുന്നു പരാതി.

സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ ആണ് പരാതി നൽകിയിരുന്നത്. പ്രബന്ധത്തിൽ വ്യാകരണ പിശകുകൾ ഉണ്ടന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു. പ്രബന്ധത്തിൽ ഗവേഷകന്റെ മൗലികമായ സംഭാവനകൾ ഇല്ലെന്നും അക്കാദമിക വിദഗ്ധരുടെ പാനലിനെക്കൊണ്ട് ഇത് പുനർമൂല്യനിർണയത്തിനു വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here