പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് ബാധിതർക്കും വോട്ട് ചെയ്യാം, സർക്കാർ ഭേദഗതി ഓർഡിനൻസ് പുറത്തിറക്കി

0
195

തിരുവനന്തപുരം: വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാമെന്ന് സർക്കാർ.

വൈകിട്ട് 5 മുതൽ 6 വരെയാണ് ഇവർക്കു സമയം അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ ഭേദഗതി ഓർഡിനൻസ് പുറത്തിറക്കിയിട്ടുണ്ട്.

കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അതിവനായി പ്രത്യേക അപേക്ഷ നൽകണം. എന്നാൽ ഇതിന് പല സാങ്കേതിക തടസ്സങ്ങൾ ഉള്ളതിനാൽ ആളുകൾ വോട്ട് ചെയ്യാൻ മടിക്കുമെന്ന് കരുതിയാണ് പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here