കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ടുപേർ മരിച്ചു

0
292

തൃശ്ശൂർ: കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ടുപേർ മരിച്ചു. ഇന്നലെ അമല ആശുപത്രിയിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

വയനാട് വാളാട് സ്വദേശി ആലി(73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ(63), കോന്നി സ്വദേശി ഷഹറുബാൻ(54), ചിറയിൻകീഴ് സ്വദേശി രമാദേവി(68), ഇന്നലെ മരിച്ച പരവൂർ സ്വദേശി കമലമ്മ(85) എന്നിവരുടെ മരണം കോവിഡ് ബാധിച്ചതിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു.

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാത്രിയാണ് കണ്ണൂർ സ്വദേശി കൃഷ്ണൻ മരണപ്പെട്ടത്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നാണ് കൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് സദാനന്ദൻ മരിച്ചത്. ഹൃദയം, കരൾ, വൃക്ക എന്നീ അവയങ്ങൾക്ക് സദാനന്ദന് തകരാറുണ്ടായിരുന്നു.

ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖം മൂർഛ്ചിച്ചാണ് പരവൂർ സ്വദേശി കമലമ്മ മരിച്ചത്. മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കമലമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here