കേരളത്തിൽ ഇന്ന് 6820 പേർക്ക് കോവിഡ്-19, 5935 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
234

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6820 പേർക്ക് കോവിഡ്-19. തൃശൂർ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂർ 329, പത്തനംതിട്ട 212, കാസർഗോഡ് 155, ഇടുക്കി 116, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം രോഗവ്യാപനം കുറയുന്നു എന്ന് കരുതി അനാസ്ഥ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം പിൻ വാങ്ങുന്നുണ്ടെന്ന് കരുതി അനാസ്ഥ പാടില്ല. പോസ്റ്റ് കോവിഡ് സിൻ ട്രോം മരണകാരണമാകും. ജാഗ്രത കൂടുതൽ ശക്തമാക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വ്യാഴാഴ്ച 12 മുതൽ 2 വരെ പോസ്റ്റ് കോവിഡ് ചികിത്സാ സൗകര്യം ഉണ്ടാകും.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യർ (81), പുളിമാത്ത് സ്വദേശി ഗോപിനാഥൻ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തൻകോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂർ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണൻ നായർ (83), പേട്ട സ്വദേശി എൽ. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കർ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരൻ (60), കൊടുമൺ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂർ സ്വദേശി അഗസ്റ്റിൻ (61), കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരൻ (82), വടക്കൽ സ്വദേശി കെ.ജെ. അലക്സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂർ അയ്യന്തോൾ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കൽപ്പാത്തി സ്വദേശിനി പാർവതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മാമ്പാട് സ്വദേശി ഹംസ (60), പൊൻമല സ്വദേശി കുഞ്ഞാളൻ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരകുണ്ട് സ്വദേശി അബ്ദുൾ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂർ ചാലാട് സ്വദേശി പി.എ. നസീർ (50), തളിപ്പറമ്പ് സ്വദേശി അയ്യൻ പെരുമാൾ (73) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 95 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 880, കോഴിക്കോട് 805, തിരുവനന്തപുരം 596, എറണാകുളം 519, ആലപ്പുഴ 627, മലപ്പുറം 584, കൊല്ലം 516, കോട്ടയം 475, പാലക്കാട് 193, കണ്ണൂർ 240, പത്തനംതിട്ട 166, കാസർഗോഡ് 146, ഇടുക്കി 84, വയനാട് 104 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂർ, കോഴിക്കോട് 7 വീതം, കണ്ണൂർ 6, കാസർഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here