മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് കൊവിഡ്

0
234

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡിയുടെ നോട്ടീസ് ലഭിച്ച മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് കൊവിഡ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടുകളിലും സർക്കാരിന്റെ വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളിലും ചോദ്യംചെയ്യലിന്ഇന്ന് കൊച്ചിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന രവീന്ദ്രനെ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്നു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ ചോദ്യംചെയ്യാനായിരുന്നു ഇ.ഡിയുടെ പദ്ധതി. ശിവശങ്കറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയതും രവീന്ദ്രന്റെ കൂടെ ചോദ്യംചെയ്യാനാണ്. എന്നാൽ രവീന്ദ്രന് കൊവിഡ് ബാധിച്ചതോടെ ഇ.ഡിയുടെ അന്വേഷണം താത്കാലികമായെങ്കിലും തടസപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here