സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ല, സ്വര്‍ണ്ണത്തിന്റെ നിറം കാവിയും പച്ചയും: കോടിയേരി ബാലകൃഷ്ണൻ

0
330


തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്താൻ പ്രതിപക്ഷം ആസൂത്രിത നീക്കം നടത്തുകയാണെന്നും കോടിയേരി പറഞ്ഞു.

സർക്കാരും സി.പി.ഐ.എമ്മിനും ഒരാളെയും സംരക്ഷിക്കാൻ ഉദ്ദേശമില്ല.
സർക്കാരിനു പിറകിൽ പാർട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ടായി നിൽക്കുമെന്നും സർക്കാരിനെ ദുർബലമാക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും കോടിയേരി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ സമരത്തിന്റെ പിന്നിൽ രാഷ്ട്രീയലക്ഷ്യം മാത്രമാണ്. സ്വർണക്കടത്ത് കേസിന് സോളർ കേസുമായി താരതമ്യപ്പെടുത്താനാകില്ലെന്നും കോടിയേരി വ്യക്തമാക്കി. സ്വർണത്തിന്റെ നിറം കാവിയും പച്ചയുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തിയ സ്വർണത്തിന്റെ നിറം ചുവപ്പാണെ് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നഡ്ഡയ്ക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here