പ്രതീക്ഷ, കോവാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി

0
218

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന
കോവിഡ് വൈറസ് വാക്‌സിനായ കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി.

തങ്ങളുടെ കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക് ഒക്ടോബർ 2ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു.

18 വയസിന് മുകളിലുള്ള 28,500 ആളുകളിൽ വാക്‌സിൻ പരീക്ഷിക്കുമെന്നും ഡൽഹി, മുംബൈ, പട്ന, ലഖ്നൗ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 19 സൈറ്റുകളിലായി പഠനം നടത്തുമെന്നും കമ്പനി അപേക്ഷയിൽ വ്യക്തമാക്കുന്നു.

ഭാരത് ബയോടെക്കിന് പുറമെ സൈഡസ് കാഡില ലിമിറ്റഡ് വികസിപ്പിച്ച വാക്‌സിൻ മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here