കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകർക്കാമെന്നാണ് കരുതുന്നതെങ്കിൽ നടക്കില്ല: കെ.സുരേന്ദ്രൻ

26
341

തിരുവനന്തപുരം: ബിജെപി നേതാവും മുൻഗവർണറുമായ കുമ്മനം രാജശേഖരന് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംശുദ്ധമായ ജീവിതമാണ് കുമ്മനം രാജശേഖൻ നയിക്കുന്നത്.

കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകർക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് നടക്കില്ലെന്നും ഒരു ആരോപണവും കുമ്മനത്തിന്റെ പേരിൽ കെട്ടിച്ചമക്കാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ നാണം കെട്ട സർക്കാർ നീച നടപടിയിലൂടെ ബിജെപിയെ തകർക്കാൻ ശ്രമിച്ചാൽ ഒരുമിച്ച് നേരിടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആറന്മുള സ്വദേശിയിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന
പരാതിയിൽ ആറന്മുള പൊലീസാണ് കുമ്മനം ഉൾപ്പടെ ഒമ്പത് പേർക്കെതിരെ കേസ് എടുത്തത്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് കേസിൽ ഒന്നാം പ്രതി.

26 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here