മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു, 63 കാരനായ ഡോക്ടറുൾപ്പടെ 3 പേർ കീഴടങ്ങി

0
313

തൃശൂർ: മെഡിക്കൽ കോളജിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഡോക്ടർമാരായ അധ്യാപകർ കോടതിയിൽ കീഴടങ്ങി. പോലീസ് കോളജിലെത്തി തെളിവെടുത്തതിനെതുടർന്നാണ് അധ്യാപകർ കോടതിയിൽ കീഴടങ്ങിയത്.

ഒരു സ്വകാര്യ മെഡിക്കൽകോളേജിലെ അനസ്തേഷ്യ വകുപ്പിലെ അധ്യാപകരായ ഡോ എൻ രവി( 60), ഡോ. കേശവൻ(63) പൂർവ വിദ്യാർത്ഥി ഡോ മുഹസിൻ മുഹമ്മദാലി(35) എന്നിവരാണ് കീഴടങ്ങിയത്. മൂവർക്കും കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം സ്വദേശിയായ പി ജി വിദ്യാർത്ഥിയാണ് പരാതി നൽകിയത്. അധ്യാപകർക്കെതിരെ വകുപ്പ് മേധാവിക്കും കോളജ് മാനേജ്മെന്റിനും പരാതി വിദ്യാർത്ഥി പരാതി നൽകിയിരുന്നു. നടപടി എടുക്കാതെ ഭീഷണിയും മാനസിക പീഡനവും ഒറ്റപ്പെടുത്തലും നിരന്തരം പരിഹാസവും നടത്തുകയായിരുന്നു എന്ന് പരാതിയിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here