പാസ്റ്റർ വെടിയേറ്റുമരിച്ചു അമേരിക്കയിൽ 21 വയസ്സുള്ള മിട്രസുവുളനാണ് അറസ്റ്റിലായത്

21
413

ടെക്‌സസില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍   21 വയസ്സുള്ള വെടിയേറ്റുമരിച്ചു അമേരിക്കയിൽ

ഡാളസ്: ഡാളസില്‍ നിന്നും നൂറുമൈല്‍ ദൂരെ സ്റ്റാര്‍വില്ലി മെത്തഡറിസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ ചര്‍ച്ചിലെ പാസ്റ്റര്‍ കൊല്ലപ്പെടുകയും മറ്റൊരു അംഗത്തിനു വെടിയേല്‍ക്കുകയും പാസ്റ്ററുടെ ഭാര്യയ്ക്ക് തിരക്കിനിടയില്‍ വീണു പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ക്ക് വില്യമാണ് (62) മരിച്ചത്. 21 വയസ്സുള്ള മിട്രസുവുളനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ചര്‍ച്ചിലെ ബാത്ത് റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ഉടനെ പാസ്റ്റര്‍ തന്റെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ചൂണ്ടി നിലത്തു കിടക്കുന്നതിന് പ്രതിയോട് ആവശ്യപ്പെട്ടു. പ്രതി നിലത്തു കിടന്നതിനുശേഷം പാസ്റ്റര്‍ തന്റെ കൂടെയുണ്ടായിരുന്ന ഭാര്യയുമായി സംസാരിക്കുന്നതിനിടയില്‍ ശ്രദ്ധ പതറുകയും ഇതിനിടെ നിലത്തു കിടന്നിരുന്ന പ്രതി പാസ്റ്ററില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിവെക്കുകയുമായിരുന്നു.

തുടര്‍ന്ന് രക്ഷപ്പെടുന്നതിനിടയിലാണ് മറ്റൊരു ചര്‍ച്ച് അംഗത്തിനു നേരെ ഇയാള്‍ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചു പൊലീസ് വിശദീകരണം നല്‍കിയില്ല. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഹാരിസണ്‍ കൗണ്ടിയില്‍ വെച്ചു പൊലീസ് അറസ്റ്റു ചെയ്തു. ജയിലിലടച്ച ഇയാള്‍ക്ക് 3.5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് രണ്ട് ഡ്രൈവ് ബൈ ഷൂട്ടിങ്ങില്‍ സംശയിച്ചിരുന്ന പ്രതി പൊലീസ് പിന്തുടരുന്നതിനിടെ കണ്ണുവെട്ടിച്ചാണ് ചര്‍ച്ചില്‍ ഒളിച്ചിരുന്നത്. രാവിലെ പള്ളിയില്‍ സംഭവം നടക്കുമ്പോള്‍ വളരെ കുറച്ചു ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാസ്റ്ററെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പി.പി. ചെറിയാന്‍

21 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here