ലൈംഗീക വൈകൃതത്തിന് ശേഷം 44കാരനെ കൊന്നുതിന്നു,അദ്ധ്യാപകൻ അറസ്റ്റിൽ

0
371

ബർലിൻ: ലൈംഗീക വൈകൃതത്തിന് ഇരയാക്കിയ ശേഷം 44കാരനെ കൊന്നു തിന്ന അദ്ധ്യാപകൻ അറസ്റ്റിൽ. ജർമനിയിലാണ് സംഭവം. പാർക്കിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യനെ കൊന്നുതിന്നുന്ന അദ്ധ്യാപകൻ അറസ്റ്റിലായത്.

അസ്ഥികൾ പരിശോധിച്ചപ്പോഴാണ് സെപ്റ്റംബറിൽ കാണാതായ 44കാരന്റേതാണെന്ന് വ്യക്തമായത്. തുടർന്ന് പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ നരഭോജിയാണെന്നതിനുള്ള തെളിവുകൾ ലഭിച്ചു.

പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഭാരമുള്ള വസ്തുക്കൾ കൊണ്ടുപോകാൻ കൈകൊണ്ട് ഉപയോഗിക്കുന്ന ചെറിയ ട്രക്കും ആശുപത്രിയിൽ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെത്തി. ഇതിന് പുറമേ 25 കിലോ സോഡിയം ഹൈഡ്രോക്സൈഡും ഒരു വലിയ ഫ്രിഡ്ജും അദ്ധ്യാപകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here