അപാർട്‌മെന്റിൽ വൻ ചൂതാട്ടം, തമിഴ് നടൻ ഷാം അറസ്റ്റിൽ

0
452


അപാർട്‌മെന്റിൽ ചൂതാട്ടം നടത്തിയ തമിഴിലെ യുവനടൻ ഷാം അടക്കം 12 പേർ പൊലീസ് പിടിയിൽ. നുങ്കമ്പാക്കത്തുള്ള ഷാമിന്റെ ഫ്‌ലാറ്റിൽ നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു

ലോക്ഡൗൺ കാലയളവിൽ തമിഴ് സിനിമയിലെ പല പ്രമുഖ നടന്മാരും രാത്രിയിൽ ചൂതാട്ടം നടത്തിയിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ചൂതാട്ടത്തിൽ വൻതുക നഷ്ടപ്പെട്ട ഒരു നടനാണ് വിവരം പൊലീസിനെ അറിയിച്ചതെന്നാണ് സൂചന.

ഷാമിനോടൊപ്പം ചൂതാട്ടം നടത്തിയിരുന്ന ആളുകളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടമായതിനെ തുടർന്ന് കോളജ് വിദ്യാർഥി ജീവനൊടുക്കിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നിയമവിരുദ്ധ ചൂതാട്ടങ്ങളെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here