ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു

0
368

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു. ഇന്നലെ വൈകുന്നേരം മധുരയിലെ ശരവണ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രി എംഡി ഡോ. പി ശരവണനാണ് ട്വിറ്ററിലൂടെ തവസിയുടെ തന്റെ മരണവിവരം അറിയിച്ചത്. മുമ്പ് ക്യാൻസർ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിക്കുന്ന തവസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ചികിത്സാസഹായത്തിനായി കൈകൂപ്പി അപേക്ഷിക്കുന്ന തവസിയുടെ വിഡിയോ കണ്ട് വിജയ് സേതുപതി, സൂരി, ശിവകാർത്തികേയൻ, ചിമ്പു, സൗന്ദരരാജ തുടങ്ങിയ താരങ്ങൾ നടന് സഹായമെത്തിച്ചിരുന്നു. തവസിയുടെ ചികിത്സ ഡിഎംകെ എംഎൽഎ ശരവണൻ പൂർണമായും ഏറ്റെടുക്കുകയും ചെയ്തു.

മൂന്ന് പതിറ്റാണ്ടായി തമിഴ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത തവസി രജനികാന്ത്, ശിവകാർത്തികേയൻ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്്.

LEAVE A REPLY

Please enter your comment!
Please enter your name here