പുതിയ രാജീവ് രവി ചിത്രത്തിന്റെ പോസ്റ്ററിൽ പച്ചത്തെറിയെന്ന് വിമർശനം

0
341

ആസിഫ് അലി നായകനാകുന്ന രാജീവ് രവിയുടെ പുതിയ ത്രില്ലർ ചിത്രം ‘കുറ്റവും ശിക്ഷയു’ടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയ പോസ്റ്ററുകളിലെ തെറികളാണ് വിവാദമായിരിക്കുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും എഴുതാനാവില്ലെന്നും ഇത് സഭ്യതയ്ക്ക് നിരക്കാത്തതാണെന്നും ഒരു വിഭാഗം പറയുന്നു. അതേസമയം ഇത് സദാചാരവാദികൾക്കുള്ള മറുപടിയാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

അതേസമയം തനിക്ക് പറയാനുള്ളതെല്ലാം സിനിമയിലൂടെയും പോസ്റ്ററിലൂടെയും ചെയ്യുന്നു എന്നാണ് സംവിധായകൻ രാജീവ് രവി മനോരമ ഓൺലൈനോട് പ്രതികരിച്ചത്.

ആസിഫ് അലി, സണ്ണി വെയ്ൻ, അലൻസിയർ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് പോസ്റ്ററിൽ. കാസർഗോഡ് നടന്ന കവർച്ചയും അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിലും രാജസ്ഥാനിലുമായിട്ടാണ് ചിത്രീകരണം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ.

മാധ്യമ പ്രവർത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേർന്നാണ് തിരക്കഥ എഴുതിയത്. ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി.ആർ ആണ് ചിത്രത്തിന്റെ നിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here