സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു, മീനാക്ഷിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

0
373

വ്യാജവാർത്തകളിലൂടെ തന്നെയും അച്ഛൻ ദിലീപിനെയും അപമാനിച്ചതായുള്ള മീനാക്ഷിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപകീർത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയിൽ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്‌ഐയാണ് എഫ്‌ഐആർ ഇട്ട് ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ വർഷം ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളെന്ന് പോലീസ് പറയുന്നു.

മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലായത് എന്നിങ്ങനെയുളള തലക്കെട്ടുകളോടെ വ്യാജ വാർത്തകൾ ചമച്ച് തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തി എന്നാണ് മീനാക്ഷി പരാതി നൽകിയിരിക്കുന്നത്.

മലയാളി വാർത്ത, മെട്രോ മാറ്റിനി, ബി4 മലയാളം, മഞ്ചുമോൻ എന്നിങ്ങനെയുളള ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here