കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരുക്ക്; സുഹൃത്ത് മരിച്ചു

0
245

  ചെന്നൈ∙ നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 1 മണിയോടെയായിരുന്നു അപകടം.  

  മഹാബലിപുരത്തിനടുത്ത് ഇസിആർ റോഡിൽ, അതിവേഗത്തിൽ വന്ന കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നടിയെയും ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

  തമിഴ് ബിഗ് ബോസ് പരമ്പരയിൽ പങ്കെടുത്തതോടെയാണ് യാഷിക ശ്രദ്ധിക്കപ്പെട്ടത്. ഇരുട്ട് അറയിൽ മുരുട്ട് കുത്ത്, നോട്ട, ധ്രുവങ്ങൾ 16 തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.  

LEAVE A REPLY

Please enter your comment!
Please enter your name here