രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ ദൈവം നിങ്ങളെ അനുഗ്രഹിക്കും

7
281

ബൈബിൾ എന്തു പറയുന്നു?


യോഹന്നാൻ ശ്ലീഹാ എഴുതിയ മൂന്നാം ലേഖനത്തിൽ യോഹന്നാൻ ഗായൂസിന് ആ രോഗ്യം ആശംസിക്കുന്നു: ”നിന്റെ ആത്മാ വ് ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെ തന്നെ എല്ലാ കാര്യങ്ങളിലും നിനക്ക് ഐശ്വര്യം ഉണ്ടാകട്ടെയെന്നും നീ ആരോഗ്യവാനായിരിക്കട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു” (3 യോഹ. 1:2).
ദൈവകൽപനകൾ അനുസരിച്ചു ജീവിച്ചാൽ ശാരീരികവും ആത്മീയവുമായ ആരോഗ്യം ലഭിക്കുമെന്നും പുറപ്പാടിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു.
”നീ നിന്റെ ദൈവമായ കർത്താവിന്റെ സ്വരം ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയിൽ ശരിയായത് പ്രവർത്തിക്കുകയും അവിടുത്തെ കൽപനകൾ അനുസരിച്ച് ജീവിക്കുകയും ചെയ്താൽ ഞാൻ ഈജിപ്തുകാരുടെമേൽ വരുത്തിയ മഹാമാരികളൊന്നും നിന്റെമേൽ വരുത്തുകയില്ല. ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്” (പുറ.15:26).
ദൈവത്തിന്റെ കൽപനകളും ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള പ്രബോധനങ്ങളും അനുസരിച്ചു ജീവിച്ചാൽ പല രോഗങ്ങളിലും അകപ്പെടാതെ ആകുലതകളിൽ നിന്നു വിട്ടുമാറി ജീവിക്കാം എന്ന് ദൈവവചനം പറയുന്നു. ലേവാ.7:23, സുഭാ.23:20, സങ്കീ.84:11, സുഭാ.20:1 എന്നിങ്ങനെ പല ബൈബിൾ വാക്യങ്ങളും ഇപ്രകാരമുള്ളവരെ പ്രതിപാദിക്കുന്നവയാണ്.


”കർത്താവ് എന്റെ ശക്തിയും പരിചയുമാണ്. കർത്താവിൽ എന്റെ ഹൃദയം ശരണം വയ്ക്കുന്നു. അതുകൊണ്ട് എനിക്ക് സഹായം ലഭിക്കുന്നു. എന്റെ ഹൃദയം ആനന്ദിക്കുന്നു. ഞാൻ കീർത്തനം ആലപിച്ച് അവിടുത്തോട് നന്ദി പറയുന്നു” (സങ്കീ.28:7).
ദൈവത്തെ ആശ്രയിച്ച് സന്തോഷമായി ജീവിക്കുന്നവർക്ക് കാൻസർ പിടിപെടുവാനുള്ള സാധ്യത കുറവാണെന്ന് കണക്കാക്കപ്പെടുന്നു. മാനസികസംഘർഷം പലപ്പോഴും കാൻസർ രോഗത്തിന് കാരണമാകാം എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കാരണം മനസ്സിലെ സന്തോഷമോ ദുഃഖമോ ശരീരത്തെയും ബാധിക്കുന്നു. മാക്മില്ലൻ എന്ന എഴുത്തുകാരൻ പറയുന്നതുപോലെ നാം എന്തു ഭക്ഷിക്കുന്നു എന്നതിലുപരിയായി എന്ത് നമ്മെ ഭക്ഷിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട സംഗതി. മാനസികവ്യഥയിൽ കഴിയുന്നവരുടെ ശരീരത്തെ മാനസികവ്യഥ രോഗിയാക്കിക്കൊണ്ടിരിക്കും. ”ഉ ൽക്കണ്ഠ ഒരുവന്റെ ഹൃദയത്തെ നിരുന്മേഷമാക്കുന്നു” (സുഭാ.12:25).
”ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും” (ഫിലി.4:6-7).
”മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് കാൾ മാർക്‌സ് പറഞ്ഞു. എന്നാൽ മതം മനുഷ്യനെ മെനഞ്ഞെടുക്കുന്ന ഔഷധമാണ്. പ്രാർത്ഥനയും മതവിശ്വാസവും ആരോഗ്യവും ദീർഘായുസും സന്തോഷപ്രദമായ ജീവിതവും പ്രദാനം ചെയ്യും.

7 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here